ഭാരതപ്പുഴയുടെ തീരത്ത് 11 കുട്ടികളെ അസ്വാഭാവികമായ രീതിയില്‍ കണ്ടെത്തി

Untitled-1 copyതിരൂര്‍: തിരുന്നാവായ കൊടക്കലില്‍ 11 കുട്ടികളെ ഭാരതപുഴയുടെ തീരത്ത് അസ്വാഭാവികമായ രീതിയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് പുഴയുടെ തീരത്തും കുറ്റിക്കാട്ടിലുമായി കുട്ടികളെ നാട്ടുകാര്‍ കണ്ടെത്തിയത്.തങ്ങളെ ചിലര്‍ തിരൂരിലെ പറപ്പൂരിലെക്ക് കൊണ്ടുവന്നതാണെന്നും അവിടെ നിന്ന് രക്ഷപ്പെടാന്‍ പുറത്തുചാടിയതാണെന്നും കുട്ടികള്‍ പറഞ്ഞതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയുക്കകയായിരുന്നു. കണ്ടെത്തിയവരല്ലാം ആണ്‍കുട്ടികളാണ്

തുടര്‍ന്ന് പോലീസ് നടത്തിയ അന്വ്ഷണത്തില്‍ ഇവര്‍ പാലക്കാട് അട്ടപ്പാടി മേഖലയിലെ ആദിവാസി കുട്ടികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ തിരൂര്‍ പരപ്പേരിയിലെ സിഎസ്‌ഐ മാനേജ്‌മെന്റിന്റെ കീഴിലുള്ള ആനാധാലയത്തിലേക്ക് കൊണ്ടുവന്നതാണത്രെ.. ഇന്ന് രാവിലെ സ്‌കൂളിേലേക്ക് പോകുന്ന വഴി കുട്ടികള്‍ പുറത്ത് ചാടി രക്ഷപ്പെടുകയായിരുന്നു

പോലീസും സാമൂഹ്യക്ഷേമവകുപ്പും സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. സാമുഹ്യക്ഷേമവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഈ സ്ഥാപനം ഓര്‍ഫനേജ് കണട്രോള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സ്ഥാപനം പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായാണെന്നും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ കൊണ്ടുവന്നതിന് രക്ഷാതക്കളുടെയോ വില്ലേജ് ഓഫീസറുടെയോ സമ്മതപത്രവുമില്ല,

Share news
error: Content is protected !!
Scroll to Top