HIGHLIGHTS : Always love and respect; Manju Warrier thanks Rajinikanth
രജിനികാന്തിനോട് നന്ദി അറിയിച്ച് മഞ്ജു വാര്യര്‍. ടിജെ ജ്ഞാനവേലിന്റെ സിനിമ, രജിനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നു, ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗുപതിയും എല്ലാം കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു എന്ന് പറഞ്ഞപ്പോള്‍ തന്നെ പ്രതീക്ഷ വലുതായിരുന്നു. ആ പ്രതീക്ഷ നിലനിര്‍ത്തുന്നത് തന്നെയാണ് സിനിമയെ കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകളും.
പക്ക ഒരു രജിനികാന്ത് എന്റര്‍ടൈന്‍മെന്റ് ആണ് സിനിമ. വേട്ടയ്യന്‍ എന്ന സിനിമയുടെ വിജയം ആഘോഷിക്കുകയാണ് സിനിമാ ലോകം മുഴുന്‍. മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് വേട്ടയ്യന്‍. ധനുഷ് നായകനായ അസുരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലേക്കുള്ള അരങ്ങേറ്റം. ദേശീയ ശ്രദ്ധ നേടിയ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അത്രയധികം അഭിമാനമുണ്ട് എന്ന് മഞ്ജു പറഞ്ഞിരുന്നു. അജിത്ത് നായകനായ തുനിവ് ആയിരുന്നു മഞ്ജുവിന്റെ രണ്ടാമത്തെ ചിത്രം.
ഇനി വിജയ് സേതുപതി നായകനാക്കുന്ന വിടുതലൈ പാര്‍ട്ട് 2 ആണ് മഞ്ജുവിന്റെ അടുത്ത ചിത്രം. സിനിമയില്‍ മഞ്ജുവിന്റെ സ്‌ക്രീന്‍ സ്പേസ് കുറവാണെങ്കിലും, മുഴുനീളമുള്ള കഥാപാത്രമാണ്. വരുന്ന സീനുകളില്‍ എല്ലാം കൈയ്യടി നേടുന്ന പെര്‍ഫോമന്‍സും കാഴ്ച വച്ചിരുന്നു. രജിനികാന്തിന്റെ ഭാര്യയായ താര എന്ന കഥാപാത്രമായിട്ടാണ് വേട്ടയ്യനില്‍ മഞ്ജു വാര്യര്‍ എത്തിയത്. ഇരുവരുടെയും ജോഡി പൊരുത്തത്തെ കുറിച്ചും മഞ്ജു വാര്യരുടെ പെര്‍ഫോമന്‍സിനെ കുറിച്ചുമൊക്കെയാണ് പോസ്റ്റിന് താഴെ കമന്റുകള്‍ വരുന്നത്. സിനിമ ഇത്രയും വിജയകരമായി മുന്നേറുമ്പോള്‍ രജിനികാന്തിനോട് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. ‘തലമുറകള്‍ക്ക് ഇന്‍സ്പയറിങ് ആവുന്നതിന് രജിനി സര്‍ നിങ്ങള്‍ക്ക് നന്ദി.
എന്നും സ്നേഹവും ബഹുമാനവും മാത്രം. അതിയന്റെ താര ആയതില്‍ അത്രയധികം ഇഷ്ടം തോന്നുന്നു’ എന്നാണ് മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. രജിനി മഞ്ജുവിന്റെ തോളില്‍ കൈയ്യിട്ട്, ചേര്‍ത്തു പിടിയ്ക്കുന്ന ചിത്രങ്ങളും ഒപ്പം പങ്കുവച്ചിട്ടുണ്ട്. വേട്ടയ്യന്‍ എന്ന സിനിമയുടെ വിജയം ആഘോഷിക്കുകയാണ് സിനിമാ ലോകം മുഴുന്‍. ടിജെ ജ്ഞാനവേലിന്റെ സിനിമ, രജിനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നു, ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗുപതിയും എല്ലാം കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു എന്ന് പറഞ്ഞപ്പോള്‍ തന്നെ പ്രതീക്ഷ വലുതായിരുന്നു. ആ പ്രതീക്ഷ നിലനിര്‍ത്തുന്നത് തന്നെയാണ് സിനിമയെ കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകളും. പക്ക ഒരു രജിനികാന്ത് എന്റര്‍ടൈന്‍മെന്റ് ആണ് സിനിമ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു