പ്രവാസികള്‍ക്ക് കുവൈത്തില്‍  ഇനി ഡിജിറ്റല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് 

HIGHLIGHTS : Digital driving permit for expatriates in Kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് ഇനി ഡിജിറ്റല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് മാത്രം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ വഴി എല്ലാത്തരം ഡ്രൈവിംഗ് പെര്‍മിറ്റുകളും ഇപ്പോള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ലഭ്യമാണെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഡിജിറ്റല്‍ പെര്‍മിറ്റുകള്‍ പ്രവാസികള്‍ക്ക് മാത്രമാണ് ലഭിക്കുകയെന്നും ‘എക്‌സ്’ പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അക്കൗണ്ടില്‍ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റലൈസേഷന്‍ ശ്രമങ്ങളുടെ ഭാഗമായി, വിവിധ ഡ്രൈവിംഗ് പെര്‍മിറ്റുകളുടെ പ്രിന്റിംഗ് നിര്‍ത്തലാക്കിയതായി ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്‌സ് സെക്ടര്‍ വ്യക്തമാക്കി. ഫെയര്‍ സര്‍വീസ്, ഓണ്‍ ഡിമാന്‍ഡ് ഫെയര്‍ സര്‍വീസ്, ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍, പൊതു ബസുകള്‍, മൊബൈല്‍ നിരക്കുകള്‍, വ്യക്തിഗത ഡ്രൈവിംഗ് പരിശീലകര്‍, വാനുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഡ്രൈവിംഗ് പെര്‍മിറ്റുകളുടെ പ്രിന്റിംഗാണ് നിര്‍ത്തലാക്കിയത്.

ആഭ്യന്തര മന്ത്രാലയം (MOI) ആപ്പ് വഴി ലഭിക്കുന്ന ഡിജിറ്റല്‍ പതിപ്പ് ഇനി മുതല്‍ കാണിച്ചാല്‍ മതിയാകും. എന്നാല്‍ ജോലി ആവശ്യത്തിനായി കുവൈത്തിന് പുറത്തേക്ക് പതിവായി യാത്ര ചെയ്യുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് അവരുടെ ജോലിയുടെ സ്വഭാവം കണക്കിലെടുത്ത് ഫിസിക്കല്‍ ഡ്രൈവിംഗ് ലൈസന്‍സുകളും പെര്‍മിറ്റുകളും തുടരാന്‍ അനുവദിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!