ആലുങ്ങല്‍ പടി കാവുങ്കുളം റോഡ് പുനരുദ്ധാരണ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു

തിരൂരങ്ങാടി: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 2023 -24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപയ്ക്ക് നിര്‍മ്മിക്കുന്ന തെന്നല പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ആലുങ്ങല്‍പ്പടി കാവുകുളം റോഡ് പുനരുദ്ധാരണ നിര്‍മ്മാണ പ്രവര്‍ത്തിക്ക് തുടക്കമായി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. വാളക്കുളം ഡിവിഷന്‍ മെമ്പര്‍ ഇര്‍ഫാന സായിദ് അധ്യക്ഷത വഹിച്ചു. കാവുങ്കുളം മുതല്‍ നടുവരമ്പ് വരെയുള്ള റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയാണ് നിലവില്‍ നടക്കുന്നത്. നാട്ടുകാര്‍ സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറായതോടെ തെന്നല പഞ്ചായത്തിലെ വയലോര റോഡ് എന്ന സ്വപ്നം പൂര്‍ണമായി സജ്ജമാവും. പഞ്ചായത്തിലെ ആറു മുതല്‍ 11 വരെയുള്ള ആറോളം വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന സുപ്രധാന റോഡ് ആയി ഇത് മാറും.

പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സെലീന കരിമ്പില്‍, വൈസ് പ്രസിഡന്റ് അഫ്‌സല്‍ പി പി, അബ്ദുല്‍ ഗഫൂര്‍, കെ വി സെയ്താലി, എം പി കുഞ്ഞി മൊയ്തീന്‍, പി ടി സലാഹു, റഫീഖ് ചോലയില്‍, കരീം പാറപ്പുറം, ഷാജഹാന്‍ മുണ്ടശ്ശേരി, റഫീഖ്, ഉമ്മാട്ട് അഷറഫ് എന്നിവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top