‘ഒന്നിച്ചൊന്നായ് ഒരുവട്ടം കൂടി’ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

പരപ്പനങ്ങാടി : ചിറമംഗലം എ യു പി സ്‌കൂള്‍ 2000-2001 ബാച്ച് പൂര്‍വ്വ വിദ്യര്‍ത്ഥി സംഗമം നടത്തി. മുന്‍ പ്രധാനാധ്യപിക ഇന്ദിരാദേവി ടീച്ചര്‍ സംഗമം ഉദ്ഘാടനം ചെയ്തു.

വിദ്യ സ്വാഗതം പറഞ്ഞു. ഖാലിദ് അധ്യക്ഷത വഹിച്ചു. ദീപ്തി നന്ദി പറഞ്ഞു. സിനീഷ്, ഫൈസല്‍ റഹ്‌മാന്‍ ,ജിതിന്‍ലാല്‍, ഋഷിജിത്ത് ,സ്വാലിഹ് എന്നിവര്‍ നേതൃത്വം നല്‍കി.

കൂട്ടായ്മ നിലനിര്‍ത്തുന്നതിനായി 16 അംഗ അഡ്മിന്‍ പാനല്‍ രൂപികരിച്ചു. പ്രസിഡന്റായി വിദ്യയേയും, സെക്രട്ടറിയായി ഖാലിദിനേയും തിരഞ്ഞെടുത്തു. 50 ഓളം പേര്‍ പങ്കെടുത്ത പരിപാടി വൈകീട്ട് 4 മണിയോടെ അവസാനിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top