പരപ്പനങ്ങാടിയില്‍ വിദ്യാര്‍ഥിയുടെ കയ്യില്‍ കുടുങ്ങിയ മോതിരം ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ എടുത്ത് മാറ്റി

പരപ്പനങ്ങാടി : വിദ്യാര്‍ഥിയുടെ കയ്യില്‍ കുടുങ്ങിപ്പോയ മോതിരം എടുത്ത് മാറ്റി. കെട്ടുങ്ങല്‍ ബീച്ചിലെ കോടാലി ഫുഹാദ് സനീന്‍ എന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ വിരലില്‍ കുടുങ്ങിയ മോതിരമാണ് പരപ്പനങ്ങാടി സ്റ്റേഷന്‍ യൂനിറ്റ് വളണ്ടിയര്‍മാര്‍ എടുത്ത് മാറ്റിയത്.

രക്ഷിതാക്കള്‍ ഏറെ ശ്രമം നടത്തിയിട്ടും മോതിരം ഊരാന്‍ കഴിയാതെ വന്നതോടെയാണ് ട്രോമോകെയറിനെ വിവരം അറിയിച്ചത്.

അഞ്ചപ്പുരയിലെ ട്രോമോകെയര്‍ ഓഫീസില്‍ കുട്ടിയെ എത്തിക്കുകയും കയ്യില്‍ കുടുങ്ങിയ മോതിരം ട്രോമാകെയര്‍ വളണ്ടിയര്‍ മാരായ യൂനിറ്റ് ലീഡര്‍ സ്റ്റാര്‍ മുനീര്‍, അന്‍സാര്‍ അഞ്ചപ്പുര, പി.പി നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ മുറിച്ചെടുക്കുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top