ഇന്നലെകളുടെ ഓർമകൾ പങ്കിട്ട് ;പൂർവ വിദ്യാർത്ഥികൾ ഒത്തുകൂടി

പരപ്പനങ്ങാടി:ഇന്നലെകളുടെ ഓർമകൾ പങ്കിട്ട്
അരിയല്ലൂർ മാധവാനന്ദവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ 1991-92 വർഷം പടിയിറങ്ങിയ എസ്എസ്എൽസി ബാച്ച് വിദ്യാർത്ഥികളാണ് “സ്നേഹപൂർവം ഇന്നലെ ” എന്ന പേരിൽ സ്കൂളിൽ വീണ്ടും ഒത്തുകൂടിയത്.

പരിപാടി അദ്ധ്യാപകരായ ഭാനുവിക്രമൻ, എ പി രാജൻ, ത്രേസ്യാമ്മ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
എ.വി ബാലകൃഷ്ണൻ സ്വാഗതമാശംസിച്ച ചടങ്ങിൽ ഷിജു ചേര്യങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു.  സരിത കെ.കെ,
സ്മിത, ടി.വി മുരളി ,കെ.വി പ്രമിത, പി.കെ ശശിധരൻ, തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ ഗുരുനാഥൻമാരെ പൂർവ വിദ്യാർത്ഥികൾ ആദരിച്ചു.
മുപ്പത്തിമൂന്ന് വർഷത്തിന് ശേഷമുള്ള പുന:സമാഗമത്തിൽ പഴയ ക്ലാസ് മുറികളുടെ പുനരാവിഷ്കാരം ,ഗുരുവന്ദനം, പഴയ കാല സ്കൂൾ യുവജനോത്സവങ്ങളിൽ അവതരിപ്പിച്ചിരുന്ന കലാപരിപാടികളുടെ പുനരവതരണം, സാംസ്കാരിക സായാഹ്നം തുടങ്ങിയവ ഉണ്ടായിരുന്നു.

 

Share news
error: Content is protected !!
Scroll to Top