Section

malabari-logo-mobile

മുടികൊഴിച്ചില്‍ തടയാന്‍ കറ്റാര്‍ വാഴ ഇങ്ങനെയും ഉപയോഗിക്കാം………

HIGHLIGHTS : Aloe vera can also be used to prevent hair loss

– ഒരു കറ്റാര്‍ വാഴ ഇലയില്‍ നിന്ന് ജെല്‍ വേര്‍തിരിച്ചെടുക്കുക, ശേഷം അത് 10-15 മിനിറ്റ് തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുക, 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ വയ്ക്കുക, തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ മുടി നന്നായി കഴുകുക. ഇത് തലയോട്ടിയിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

– കറ്റാര്‍ വാഴ ജെല്ലും വെളിച്ചെണ്ണയും തുല്യ അളവില്‍ കലര്‍ത്തി ഒരു പേസ്റ്റ് ഉണ്ടാക്കുക, ഇത് മുടിയിലും തലയോട്ടിയില്‍ പുരട്ടുക. ഇത് 1-2 മണിക്കൂര്‍ വരെ വയ്ക്കുക, ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

sameeksha-malabarinews

– കറ്റാര്‍ വാഴ ജെല്‍ തൈരില്‍ യോജിപ്പിച്ച് കട്ടിയുള്ള പേസ്റ്റ് ആക്കുക,ശേഷം ഇത് മുടിയിലും തലയോട്ടിയിലും പുരട്ടുക, 30 മിനിറ്റ് വിടുക, ശേഷം വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. ഇതുവഴി തൈരിലെ പ്രോട്ടീന്‍ മുടിയെ ശക്തിപ്പെടുത്തുകയും കറ്റാര്‍ വാഴ തലയോട്ടിയെ പോഷിപ്പിക്കുകയും ചെയ്യുന്നു.

– കറ്റാര്‍ വാഴ ജെല്‍ നാരങ്ങ നീരുമായി യോജിപ്പിക്കുക, ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടുക, 20-30 മിനിറ്റ് വെയ്ക്കുക, തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ മുടി കഴുകുക. നാരങ്ങ നീര് പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ഇവ പരീക്ഷിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്താന്‍ ശ്രദ്ധിക്കുക. അതിനുശേഷം മാത്രം ഉപയോഗിക്കുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!