HIGHLIGHTS : Allegation of sexual harassment against a teacher: Women's Commission Chairperson P Sathi Devi visited the school

സംഭവത്തില്‍ പോലീസ് പോക്‌സോ കേസെടുത്തിട്ടുണ്ട്. അധ്യാപകന്‍ നിലവില്‍ റിമാന്‍ഡിലാണ്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കേരള വനിത കമ്മീഷന്‍ സംഘടിപ്പിച്ച മെഗാ അദാലത്തിന് ശേഷമായിരുന്നു സ്‌കൂള്‍ സന്ദര്‍ശനം. 34 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ ആറ് പരാതികള്‍ തീര്‍പ്പാക്കുകയായിരുന്നു. 24 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. മൂന്ന് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടും. ഒരു കേസില്‍ ഡി.എന്‍.എ പരിശോധനയ്ക്ക് അനുമതി നല്‍കി.
കുടുംബപരമായ പ്രശ്‌നങ്ങള്‍ സംബന്ധിച്ച പരാതികളാണ് അദാലത്തില്‍ കൂടുതലായി വന്നതെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി.സതീദേവി പറഞ്ഞു. വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധ, അഭിഭാഷകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
