ആഹ്ലാദ പ്രകടനമില്ല; സമ്പൂര്‍ണ്ണ ലോക്‌ ഡൗണ്‍ വേണ്ട; കര്‍ശന നിയന്ത്രണങ്ങളാകാമെന്ന്‌ സര്‍വ്വകക്ഷിയോഗം

തിരുവനന്തപുരം:  കേരളത്തില്‍ കോവിഡ്‌ വ്യാപനം തടയുന്നതിന്‌ കര്‍ശനനിയന്ത്രണങ്ങള്‍ ആവാമെന്ന്‌ സര്‍വ്വകക്ഷിയോഗം. എന്നാല്‍ സമ്പൂര്‍ണ്ണ ലോക്‌ഡൗണ്‍ വേണ്ടന്നാണ്‌ സര്‍വ്വകക്ഷി യോഗത്തിന്റെ പൊതു അഭിപ്രായം.

മെയ്‌ രണ്ടിന്‌ തെരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിക്കുമ്പോള്‍ ആഹ്ലാദപ്രകടനങ്ങള്‍ വേണ്ടന്നാണ്‌ പൊതുധാരണ.

നിലവിലുള്ള ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ ലോക്‌ഡൗണ്‍ തുടരും, ജില്ലാ അടിസ്ഥാനത്തില്‍ രോഗവ്യാപനം കണക്കിലെടുത്ത്‌ നിയന്ത്രണങ്ങള്‍ അതത്‌ ജില്ലാ ഭരണകൂടങ്ങള്‍ക്ക്‌ തീരുമാനിക്കാമെന്നും ധാരണയായിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top