കര്‍ണാടകയില്‍ രണ്ടാഴ്‌ചത്തേക്ക്‌ സമ്പൂര്‍ണ്ണ ലോക്‌ഡൗണ്‍

ബംഗളൂരു; ഏപ്രില്‍ 27 മുതല്‍ രണ്ടാഴ്‌ചത്തേക്ക്‌ സമ്പൂര്‍ണ്ണ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ച്‌ കര്‍ണാടക. മുഖ്യമന്ത്രി ബിഎസ്‌ യദൂരിയപ്പ തന്നെയാണ്‌ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌.
്‌അവശ്യസര്‍വീസിന്റെ ഭാഗമായുള്ള കടകല്‍ രാവിലെ 6 മുതല്‍ രാവിലെ പത്തുമണി വരെ തുറക്കും.

കര്‍ണാടകയില്‍ പ്രതിദിന കണക്ക്‌ 34,000ത്തിലേക്ക്‌ ഉയര്‍ന്ന സാഹചര്യത്തിലാണ്‌ സമ്പൂര്‍ണ്ണ ലോക്‌ ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌.

അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും നിയന്ത്രണമുണ്ട്‌.അടിയന്തര സാഹചര്യത്തില്‍ മാത്രമെ അതര്‍ത്തി കടന്നുള്ള സര്‍വ്വീസ്‌ അനുവദിക്കുകയൊള്ളു. മദ്യശാലകള്‍ അടച്ചിടും. ഉപഭോക്‌താക്കള്‍ക്ക്‌ മദ്യം ഹോംഡെലിവറിയായി നല്‍കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

Share news
error: Content is protected !!
Scroll to Top