ആള്‍ കേരള ലൈസന്‍സ്ഡ് വയര്‍മാന്‍ അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം

താനൂര്‍ : ആള്‍ കേരള ലൈസന്‍സ്ഡ് വയര്‍മാന്‍ അസോസിയേഷന്‍ (വയര്‍മാന്‍ സൂപ്പര്‍വൈസര്‍ കോണ്‍ട്രാക്ടര്‍ ) എന്ന സ്വതന്ത്ര സംഘടനയുടെ ഇരുപത്തി അഞ്ചാം സംസ്ഥാന സമ്മേളനം കണ്ണൂരില്‍ വെച്ച് നടക്കുന്നതിനോടുനുബന്ധിച്ച് മലപ്പുറം ജില്ലാ സമ്മേളനം 27 ന് പുത്തന്‍ തെരു ഫിര്‍ദൗസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

പൊതുസമ്മേളനം രാവിലെ 10 ന് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ല പ്രസിഡണ്ട് അഷറഫ് അമ്പാടി അധ്യക്ഷം വഹിക്കും. ജില്ലാ സെക്രട്ടറി മുഹമ്മദ് ജൈസല്‍ സ്വാഗതം പറയും. എകെഎല്‍ ഡബ്യൂ എ സംസ്ഥാന ചെയര്‍മാന്‍ അഡ്വ: പി.കെ. വിജയന്‍ വിജയന്‍ , താനാളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അബ്ദുറസാഖ് എന്നിവര്‍ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന പ്രസിഡണ്ട് രഘുനാഥന്‍ മുഖ്യ പ്രഭാഷണം നടത്തും.

ഉച്ചക്ക് 12 ന് പ്രതിനിധി സമ്മേളനവുംനടക്കും. ഉച്ചക്ക് 3 ന് മലപ്പുറം ജില്ല അസി. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പി.മുഹമ്മദ് ജലീല്‍ ടെക്‌നിക്കല്‍ ക്ലാസ് എടുക്കും. വൈകുന്നേരം 4 ന് സൈക്കോളജിസ്റ്റ് ആന്റ് ഇന്റര്‍നാഷണല്‍ ട്രെയിനര്‍ നിഷാദ് കെ.പുരം ക്ലാസ്സെടുക്കും. വിവിധ പ്രതിനിധികള്‍ ആശംസ പ്രസംഗം നടത്തും. താനൂരില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഹംസ പാകി നി , കണ്‍വീനര്‍ എം.കൃഷ്ണദാസ്, ജില്ലാ പ്രസിഡണ്ട് അഷറഫ് അമ്പാടി, സെക്രട്ടറി ജൈസല്‍ കെ, പുരം, സ്റ്റേറ്റ് സെക്രട്ടറി ഷിഹാബ് കോട്ടക്കല്‍, മുജീബ് എടരിക്കോട്, അബ്ദുല്‍ മജീദ്, ഒ.പി. നാസര്‍ താനൂര്‍എന്നിവര്‍ പങ്കെടുത്തു

 

Share news
error: Content is protected !!
Scroll to Top