Section

malabari-logo-mobile

ക്രിക്കറ്റിൽ എല്ലാ തീരുമാനങ്ങളും സാമ്പത്തിക തീരുമാനങ്ങളാണ് : അമൃത് മാധുർ

HIGHLIGHTS : All decisions in cricket are financial decisions: Amrit Madhur

കോഴിക്കോട്ക്രിക്കറ്റിൽ എടുക്കുന്ന എല്ലാ അന്തിമ തീരുമാനങ്ങളും സാമ്പത്തിക തീരുമാനങ്ങളാണെന്ന് എഫ്. . എഫ്. എസ്  നിർദ്ദേശകനും എഴുത്തുകാരനുമായ അമൃത് മാധുർ അഭിപ്രായപ്പെട്ടു. ഏഴാമത് കേരളലിറ്ററേചർ ഫെസ്റ്റിവലിൽപിച്ച് സൈഡ്: മൈ ലൈഫ് ഇൻ ഇന്ത്യൻ ക്രിക്കറ്റ്‌എന്ന തന്റെ പുസ്തകത്തെആസ്പദമാക്കി നടന്ന ചർച്ചയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. അമൃത് മാധുർ, അരുൺ ലാൽ എന്നിവർപങ്കെടുത്ത ചർച്ച കെ.എൻ രാഘവൻ മോഡറേറ്റ് ചെയ്തു.

ഔദ്യോഗിക ജീവിതത്തിലെ  പലപ്പോഴായുള്ള തിരിച്ചുവരവുകളെ കുറിച്ചു ചോദിച്ചപ്പോൾ, നിരന്തരപ്രയത്നത്തിലൂടെയാണ് താൻ നിലയിൽ എത്തിയതെന്നും, അത്തരത്തിൽ എത്തിച്ചേരാൻഅവരവർക്കുള്ളിലെ പോരാട്ടം ഒരിക്കലും മരിക്കാൻ പാടില്ലെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം അരുൺ ലാൽപറഞ്ഞുവെച്ചു. തുടർന്ന് ചർച്ച . പി. എല്ലിനു പിന്നിലെ ദീർഘദർശിയായ ലളിത് മോദിയിലേക്ക് നീണ്ടു. ലളിത്മോദിയുടെ അത്ര വിശാലമായ കാഴ്ചപ്പാടോ ധാരണയോ . പി. എല്ലിനെ കുറിച്ചു മറ്റാർക്കുംഉണ്ടായിരുന്നില്ലെന്ന് അരുൺ ലാൽ പറഞ്ഞു.

sameeksha-malabarinews

ഇന്ത്യൻ ക്രിക്കറ്റിന് സംഭവിച്ച ഏറ്റവും മികച്ച കാര്യമാണ് . പി. എൽ  എന്നും അരുൺ ലാൽ അഭിപ്രായപ്പെട്ടു. . പി. എൽ, ഗെയിമിനെ മാറ്റിമറിക്കുക മാത്രമല്ല, കളിക്കാർക്ക് വിജയകരമായ കരിയർ രൂപപ്പെടുത്താനും സെലിബ്രിറ്റികളാക്കി മാറ്റാനും അനുവദിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!