അലിഗഢ് സര്‍വകലാശാല കോര്‍ട്ട് തെരഞ്ഞെടുപ്പ്; ‘ഇന്ത്യ’ പ്രതിനിധികള്‍ക്ക് ജയം

ന്യൂഡല്‍ഹി: അലിഗഢ് മുസ്ലിം സര്‍വകലാശാല കോര്‍ട്ട് തെരഞ്ഞെടുപ്പില്‍ ‘ഇന്ത്യ’ കൂട്ടായ്മയ്ക്ക് തിളക്കമാര്‍ന്ന വിജയം. കൂട്ടായ്മ പിന്തുണ നല്‍കിയ എ എ റഹിം (സിപിഐ എം), ഇമ്രാന്‍ പ്രതാപ്ഘടി (കോണ്‍ഗ്രസ്) എന്നിവരാണ് ജയിച്ചത്. രാജ്യസഭാ എംപിമാരുടെ നാല് ഒഴിവിലേക്കായി അഞ്ചു പേരാണ് മത്സരിച്ചത്. മൂന്നുപേരെ മത്സരിപ്പിച്ച ബിജെപിക്ക് രണ്ടു പേരെ മാത്രമേ ജയിപ്പിക്കാന്‍ സാധിച്ചുള്ളൂ. ബിആര്‍എസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ബിജെപിയെ പരാജയപ്പെടുത്താനുള്ള നിലപാട് സ്വീകരിച്ചു.

എ എ റഹിമിന് 49ഉം ഇമ്രാന്‍ പ്രതാപ്ഘടിക്ക് 53ഉം വോട്ട് ലഭിച്ചപ്പോള്‍ ജയിച്ച ബിജെപി എംപിമാര്‍ക്ക് 40ല്‍ താഴെ വോട്ട് മാത്രമാണ് നേടാനായത്.

രാജ്യസഭാ അംഗങ്ങളായ കേന്ദ്രമന്ത്രിമാരടക്കം വോട്ടെടുപ്പില്‍ പങ്കെടുക്കുകയും ബിജെപി അംഗങ്ങളെ വിജയിപ്പിക്കാന്‍ ഇടപെടല്‍ നടത്തുകയും ചെയ്തെങ്കിലും പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനായില്ല.

Share news
error: Content is protected !!
Scroll to Top