കോഴിക്കോട്:വെസ്റ്റ് ഹില്‍ ഗവ. പോളിടെക്നിക് കോളേജിലെ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ‘ഇലക്‌സ 2k25’ എന്ന പേരില്‍ ടെക്ക്‌ഫെസ്റ്റ് നടത്തി.
പ്രൊജക്റ്റ് എക്‌സ്‌പോ, ഇലക്ട്രിക് വെഹിക്കിള്‍ & സോളാര്‍ എക്‌സ്‌പോ, ക്വിസ് മത്സരം, വയറിങ് മത്സരം, കമ്പോണേന്റ്‌സ് ഐഡന്റിഫിക്കേഷന്‍ എന്നിവ സംഘടിപ്പിച്ചു.
ലഹരിക്കെതിരെ ടെക്ക് ഫെസ്റ്റിന്റെ ഭാഗമായി ‘നോ ടു ഡ്രഗ്‌സ്’ മതില്‍ നിര്‍മിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. ജവാഹര്‍ അലി ഉദ്ഘാടനം ചെയ്തു.
ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി അബ്ദുല്‍ ബാസിത്ത് അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ് മേധാവികള്‍, ഓഫീസ് സൂപ്രണ്ട് വിനേഷന്‍ പി, ലൈബ്രറിയന്‍ മുഹമ്മദ് പി ടി, കോര്‍ഡിനേറ്റര്‍മാരായ ആസിഫ് എം ടി, യദുകൃഷ്ണ ടി, അനയ് പി വി തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




