അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്നും, ഒരു മാസം മുമ്പ് സിപിഎം പുറത്താക്കിയെന്നും കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കോഴിക്കോട്ട് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് സിപിഎം സംസ്ഥാന സക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരുവരും മാവോയിസ്റ്റുകളാണെന്ന് വ്യക്തമായതിനാലാണ് സിപിഎം പുറത്താക്കിയതെന്നും കോടിയേരി. സിപിഎം സംസ്ഥാനസമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കോടിയേരി.

ഒരുമാസം മുന്‍പ് ഇവര്‍ക്കെതിരെയുള്ള നടപടി ഏരിയ കമ്മറ്റി സ്വീകരിച്ചതാണെന്നും. കോഴിക്കോട് ജില്ലാകമ്മറ്റി ഈ നടപിക്ക് അംഗീകാരം നല്‍കിയതാണെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ സംസ്ഥാന സര്‍ക്കാരനോട് ആലോചിക്കാതെ കേസ് എന്‍ഐഎ ഏറ്റെടുത്തത് ശരിയായില്ലെന്നും കോടിയേരി പറഞ്ഞു.
ഇതിനോട് പ്രതികരിക്കാന്‍ സിപിഎം കോഴിക്കോട് ജില്ലാസക്രട്ടറി മോഹനന്‍ മാസ്റ്റര്‍ തയ്യാറായില്ല. സംസ്ഥാന സക്രട്ടറി പറഞ്ഞിതലപ്പുറമൊന്നും തനിക്ക് പറയാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top