പാലക്കാട്ട് 21 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി എക്‌സൈസ് പിടിയില്‍

പാലക്കാട് പാലക്കാട് വന്‍കഞ്ചാവ് വേട്ട. ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ പ്രധാന ഗേറ്റ് മുന്‍ വശം വച്ച് 21 കിലോഗ്രാം ഉണക്ക കഞ്ചാവുമായി മലപ്പുറംഎടവണ്ണ പുലാപ്പറ്റ സ്വദേശി ഇളയോടത്ത് വീട്ടില്‍ അബ്ദുല്‍ റഷീദ് (30) ആണ് അറസ്റ്റിലായത്.

പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാലക്കാട് റേഞ്ചും സംയുക്തമായി നടത്തിയ റെയില്‍വേ സ്റ്റേഷന്‍ പരിശോധനയിലാണ് റഷീദ് പിടിയിലായയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സതീഷിന് ലഭിച്ചരഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാവിലെ മുതല്‍ തന്നെ റെയില്‍ ഒലവക്കോട് റെയില്‍വേ സ്റ്റേഷനും പരിസരവും കര്‍ശന നിരീക്ഷണത്തിലും, പരിശോധനയിലും ആയിരുന്നു. ട്രെയിനില്‍ നിന്നും ഇറങ്ങി ബസ് കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതിപിടിയിലായത് .

റഷീദ് 22 ഓളം കഞ്ചാവ് കേസിലെ പ്രതിയും ചില കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ച ആളുമാണ്. വിശാഖപട്ടണത്തു നിന്നും മലപ്പുറത്തേക്ക് കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്ന മാഫിയയിലെ മുഖ്യ സൂത്രധാരന്‍ ആണ് .

പരിശോധനയില്‍ പാലക്കാട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.സജീവ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ മനോജ് കുമാര്‍ ,സെയ്ദ് മുഹമ്മദ് ,സുമേഷ് സി ഇ ഒ മാരായ ശിവകുമാര്‍ ,പ്രത്യുഷ്, അനില്‍കുമാര്‍, അഭിലാഷ്, മധു , നൗഫല്‍ ഡ്രൈവര്‍ കൃഷ്ണ കുമാര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ ജിഷു ജോസഫ്, ഗ്രേഡ് പി.ഒമാരായ വെള്ളക്കുട്ടി, മന്‍സൂര്‍ അലി ,രാജേഷ് സിഇഒ അഖില്‍ വനിത സിഇഒ ഷിജിന, ഡ്രൈവര്‍ പ്രദീപ് എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top