വേങ്ങര: വേങ്ങര ടൗണില്‍ വന്‍തീപിടുത്തം. തീപിടുത്തത്തില്‍ ചേറൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന അഞ്ചു കണ്ടന്‍ മുജീബ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള നിസാന്‍ സ്‌പേയര്‍ പാര്‍ട്ട്‌സ് (മൂന്ന് ഷട്ടര്‍ റൂമില്‍ സ്ഥിതി ചെയ്യുന്ന) എന്ന സ്ഥാപനവും,തൊട്ടടുത്ത് രണ്ട് റൂമില്‍ സ്ഥിതി ചെയ്യുന്ന ബുള്ളറ്റ് & ടു വീലര്‍ വര്‍ക്ക്‌ഷോപ്പും കത്തിനശിച്ചു.
വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയിട്ട ഒമ്പതോളം (9) ബൈക്കുകളും പൂര്‍ണ്ണമായും കത്തിനശിച്ചു, 30 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശനിയാഴ്ച രാത്രി 10മണിയ്ക്കാണ് തീപിടുത്തമുണ്ടായത്. തൊട്ടടുത്തുള്ള പെയിന്റ് ഷോപ്പിന് തീ പിടിക്കാതെ സംരക്ഷിച്ചത് വലിയ ഒരു ദുരന്തം ഒഴിവായി.
മലപ്പുറം, മഞ്ചേരി, എന്നിവിടങ്ങളില്‍ നിന്നും വന്ന ഫയര്‍ എഞ്ചിനുകള്‍ മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവിലാണ് തീയണച്ചത്. ജില്ലാ ഫയര്‍ ഓഫീസര്‍ മൂസ വടക്കേതില്‍, അസ്സി.ഓഫീസര്‍ പ്രദീപ് പാമ്പലത്ത്, എന്നിവരുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥരാണ് തീയണച്ചത്




