വെന്നിയൂര്‍ ജി എം യു പി സ്‌കൂള്‍ അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അല്‍ മഹാറ ടാലെന്റ്‌റ് എക്‌സാം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ ഭാഷ നൈപുണ്യവും പഠന താല്പര്യവും വളര്‍ത്തുന്നതിന് വേണ്ടിയാണ് സ്‌കൂളിന്റെ തനത് പ്രവര്‍ത്തനങ്ങളിലൊന്നായ ടാലെന്റ്‌റ് ടെസ്റ്റ് സംഘടിപ്പിച്ചത്.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിശീലനം നല്‍കിയതിനു ശേഷം ക്ലാസ്സ് തലത്തില്‍ നടന്ന മത്സരത്തിലെ വിജയികളാണ് ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തത്. മൂന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി നടന്ന മത്സരത്തില്‍ 175 കുട്ടികള്‍ പങ്കെടുത്തു. കമ്പ്യൂട്ടറിന്റെ സഹായത്തോടെ വളരെ വിപുലമായ രീതില്‍ സംഘടിപ്പിച്ച മത്സരം വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനുഭവമായി.
ഹെഡ്മാസ്റ്റര്‍ സലീം ഇല്ലിക്കല്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് അസീസ് കാരാട്ട് ഉല്‍ഘടനം നിര്‍വഹിച്ചു. എസ് എം സി ചെയര്‍മാന്‍ പറമ്പില്‍ അബ്ദുല്‍ മജീദ്, എസ് എം സി വൈസ് ചെയര്‍മാന്‍ സുഹൈല്‍ സി കെ, സ്റ്റാഫ് സെക്രട്ടറി ഷാഹിന സികെ, മുഹമ്മദ് ഗസാലി കെപി,അബ്ദുല്‍ വാഹിദ് എംപി, ജുബൈര്‍, ഷറഫിയ പി എന്നിവര്‍ സംസാരിച്ചു.
അറബിക് ക്ലബ് കണ്‍വീനവര്‍ കെ കെ ഹബീബ ടീച്ചര്‍ സ്വാഗതവും
അല്‍മാഹാറ കോര്‍ഡിനേറ്റര്‍ കെപി മുഹമ്മദ് റഹൂഫ് നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു





