എകെജി സെന്ററിന് ബോംബ് ഭീഷണി

Untitled-1 copyതിരു: സി പി ഐ എം സംസ്ഥാന കമ്മറ്റി ഓഫീസായ എ കെ ജി സെന്ററിന് ബോംബ് ഭീഷണി.  ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് ടെലിഫോണിലൂടെ ഭീഷണി ഉണ്ടായത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും, ബോംബ്‌സ്‌ക്വാഡും ഒന്നരമണിക്കൂര്‍ പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല.  പുലര്‍ച്ചെ എ കെ ജി സെന്ററിലെ ഒരു ജീവനക്കാരനായിരുന്നു ഫോണെടത്തത്.  ഫോണ്‍ സന്ദേശം വ്യാജമൊണന്ന് പോലീസ് വ്യക്തമാക്കി.  ആരാണ് ഇതിന് പിന്നിലെന്നതിനെ കുറിച്ചുള്ള അന്വേഷണം പോലീസ് ആരംഭിച്ചു കഴിഞ്ഞു.

Share news
error: Content is protected !!
Scroll to Top