Section

malabari-logo-mobile

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഎം രാജ്യവ്യാപക പ്രതിഷേധം നടത്തി

HIGHLIGHTS : ദില്ലി: കോവിഡ് പ്രതിസന്ധിക്കിടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഎം രാജ്യവ്യാപക പ്രതിഷേധം നടത്തി.

ദില്ലി: കോവിഡ് പ്രതിസന്ധിക്കിടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിപിഎം രാജ്യവ്യാപക പ്രതിഷേധം നടത്തി. സാമൂഹ്യ അകലം പാലിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്.

ഡല്‍ഹിയിലെ കേന്ദ്രകമ്മറ്റി ആസ്ഥാനമായ എകെജി ഭവനുമുന്നില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

sameeksha-malabarinews

പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആറുമാസത്തേക്ക് 7500 രൂപ വീതം നല്‍കുക. ഒരാള്‍ക്ക് മാസത്തില്‍ 10 കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കുക. തൊഴിലുറപ്പ് പദ്ധതിയില്‍ 200 ദിവസം തൊഴില്‍ ഉറപ്പു നല്‍കുക. നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക.പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!