വീട്ടുമുറ്റത്തുനിന്ന് പാമ്പു കടിയേറ്റ അദ്ധ്യാപിക മരിച്ചു

പെരിന്തല്‍മണ്ണ: വീട്ടുമുറ്റത്തുനിന്ന് പാമ്പുകടിയേറ്റ അദ്ധ്യാപിക മരിച്ചു. മാലിന്യം വലിച്ചെറിയാന്‍ പുറത്തിറങ്ങിയതിനിടെയാണ് വീട്ടുമുറ്റത്ത് നിന്ന് പാമ്പ് കടിയേറ്റത്. എടപ്പലം പി.ടി.എം.വൈ ഹൈസ്‌കൂളിലെ ബയോളജി അദ്ധ്യാപികയായ പുലാമന്തോള്‍ യു.പിയിലെ അജിത (47) ആണ് മരണപ്പെട്ടത്.

ഇന്നലെ വൈകീട്ട് പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെയായണ് മരണം സംഭവിച്ചത്.

എടപ്പലം പി.ടി.എം.വൈ ഹൈസ്‌കൂള്‍ അദ്ധ്യാപകനായ കുന്നത്ത് മുഹമ്മദ് അഷ്‌റഫാണ് ഭര്‍ത്താവ. പിതാവ്: തൃശൂര്‍ വടക്കാഞ്ചേരിയിലെ കെ.എസ്.ഇ.ബി റിട്ട. അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അബ്ദു റഹിമാന്‍. മാതാവ്: ലൈല. മക്കള്‍: അന്‍ഷദ്, അംജദ്.

Share news
error: Content is protected !!
Scroll to Top