അശാസ്ത്രീയ വൈദ്യുതി ബില്ലിങ്ങിനെതിരെ പരപ്പനങ്ങാടി കെ.എസ്.ഇ.ബി ഓഫീസിനു മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി

പരപ്പനങ്ങാടി: ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് 3 മാസത്തേക്ക് വൈദ്യുതി ചാര്‍ജ് സൗജന്യമാക്കുക, മറ്റുള്ള വിഭാഗക്കാര്‍ക്ക് 30 ശതമാനം വൈദ്യുതി ചാര്‍ജ് കുറച്ചു നല്‍കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കെപിസിസി ആഹ്വാന പ്രകാരം സംസ്ഥാനത്തൊട്ടാകെ നടത്തിവരുന്ന കെഎസ്ഇബി ഓഫീസ് ധര്‍ണ്ണയുടെ ഭാഗമായി പരപ്പനങ്ങാടി മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പരപ്പനങ്ങാടി കെ.എസ് ഇ ബി സെക്ഷന്‍ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ സമരം നടത്തി.

പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീജിത്ത് മാസ്റ്റര്‍ ,പി.ഒ അബ്ദുള്‍ സലാം, കെ.പി ഷാജഹാന്‍,മോഹനന്‍ ഉള്ളണം, വേളക്കാടന്‍ നാസര്‍, ഗഫൂര്‍ ,സുധീഷ് പാലശ്ശേരി, എം.വി ഷഹദ്, അഭിന്‍ കൃഷ്ണ,സി.ബാലഗോപാല്‍,കളരിക്കല്‍ മുസ്തഫ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top