കെപിസിസി വക്താവ്‌ അജയ്‌ തറയില്‍ അവധിയില്‍ പ്രവേശിച്ചു

ajay-tharayil-newതിരു: കെപിസിസി വക്താവ്‌ അജയ്‌ തറയില്‍ അവധിയില്‍ പ്രവേശിച്ചു. ഫെബ്രുവരി 15 വരെ പാര്‍ട്ടിയെ പ്രതിനിധീകരിച്ച്‌ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനാവില്ലെന്ന്‌ അജയ്‌ തറയില്‍ കെപിസിസി പ്രസിഡന്റിന്‌ കത്ത്‌ നല്‍കി. യുഡിഎഫ്‌ യോഗത്തില്‍ വക്താക്കള്‍ക്കെതിരെ വിമര്‍സനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ്‌ നടപടി.

ബാര്‍ കോഴ വിവാദത്തില്‍ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ത്തിയ പിസി ജോര്‍ജ്ജിനെ താക്കീത്‌ ചെയ്യാതെ ബാലകൃഷ്‌ണപിള്ളയ്‌ക്കെതിരെ നടപടിയെടുക്കുന്നത്‌ ഉചിതമല്ലെന്ന്‌ അജയ്‌ തറയില്‍ ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടത്‌ നേതൃത്വത്തിന്‌ സ്വീകാര്യമായിരുന്നില്ല.

Share news
error: Content is protected !!
Scroll to Top