ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. ബിജെപി ആലപ്പുഴ മണ്ഡലം സെക്രട്ടറി വേണുഗോപാലാണ് വെട്ടേറ്റു മരിച്ചത്. കൊലപാതകത്തിന് പിറകില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പ്രദേശവാസികളാണ് ഇയാളെ വീട്ടിന് സമീപം വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് ആലപ്പുഴ നിയോജകമണ്ഡലത്തില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെയാണ് വിന്ന്യസിപ്പിച്ചിട്ടുള്ളത്.
രണ്ട് വര്‍ഷം മുമ്പ് സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വേണുഗോപാല്‍. പോലീസ് അന്വേഷണം ആരംഭിച്ചു.



