Section

malabari-logo-mobile

വിമാനത്താവള കൈമാറ്റം: അദാനിക്കു ആറെണ്ണവും ആകാം

HIGHLIGHTS : ദില്ലി രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ ഒരു കമ്പനിക്ക് കൈമാറരുതെന്ന ധനമന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശം അദാനി എന്റര്‍പ്...

ദില്ലി രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ ഒരു കമ്പനിക്ക് കൈമാറരുതെന്ന ധനമന്ത്രാലയത്തിന്റെയും നീതി ആയോഗിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശം അദാനി എന്റര്‍പ്രൈസസിന് വേണ്ടി അവഗണിച്ചു. രാജ്യത്തെ ആറ് വിമാനത്താവളങ്ങളാണ് വ്യവസ്ഥകള്‍ ലംഘിച്ച് അദാനിക്ക് നല്‍കാനൊരുങ്ങുന്നത്.
കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പബ്ലിക്-പ്രൈവറ്റ് പാര്‍ട്ടണര്‍ഷിപ്പ് അപ്രൈസല്‍ കമ്മറ്റിയാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് അദാനി ഗ്രൂപ്പിന് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. തിരുവനന്തപുരം, ലഖനൗ, അഹമ്മദാബാദ്, ജയ്പൂര്‍, മംഗളൂരു, ഗുഹവാത്തി വിമാനത്താവളങ്ങളാണ് നടത്തിപ്പിനായി സ്വകാര്യമേഖലക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ മൂന്നെണ്ണം അന്തിമ തീരുമാനമെടുത്തുകഴിഞ്ഞു.
ഓപ്പറേഷന്‍, മാനേജ്‌മെന്റ് മേഖലകളില്‍ പ്രാവിണ്യം തെളിയിച്ച കമ്പനികള്‍ക്ക് മാത്രമെ വിമാനത്താവളം കൈമാറാവു എന്ന നിര്‍ദ്ദേശവും നിതി ആയോഗ് മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇവിടെ ആ നിര്‍ദ്ദേശവും പാലിക്കപ്പെട്ടിട്ടില്ല. സെക്രട്ടറിമാരുടെ ഉന്നതാധികാര സമിതിയുടെ തീരൂമാനപ്രകാരമാണ് സുപ്രധാനവ്യവസ്ഥകള്‍ ഒഴിവാക്കിയതെന്നാണ് പിപിഎസിയുടെ വിശദീകരണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!