Section

malabari-logo-mobile

രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ

HIGHLIGHTS : Air pollution in the country's capital is at a critical level

ഡൽഹി: രാജ്യതലസ്ഥാനത്തെ അന്തരീക്ഷമലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. ഡൽഹിയിൽ വായു ഗുണനിലവാര സൂചിക ഐ ക്യു ഐ 800 ന് അടുത്തെത്തി. നഗരത്തിൽ പുകമഞ്ഞ് രൂക്ഷമായതോടെ കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു.  ഭൂരിഭാഗം അന്തരീക്ഷ ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളിൽ സൂചിക 400 നു മുകളിലാണ്. രാവിലെയും വൈകീട്ടും ആണ് തലസ്ഥാനനഗരിയിൽ മലിനീകരണ തോത് കുത്തനെ ഉയരുന്നത്. പകൽസമയത്ത് 300 നോട് അടുക്കുന്ന അന്തരീക്ഷവായു ഗുണനിലവാരം രാവിലെയും വൈകിട്ടും 450 നു മുകളിലാണ്.

ഒക്ടോബർ 24 മുതൽ നവംബർ എട്ടു വരെയുള്ള കാലയളവിൽ ഉണ്ടായ വാഹന പുകയാണ് രൂക്ഷമായ മലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെൻറർ ഫോർ സയൻസ് ആൻഡ് എൻ യോൺമെൻറ്. വിഷപ്പുക കൂടുന്നതിനാൽ സർക്കാർ-സ്വകാര്യ ഓഫീസുകളിൽ ഉള്ളവർ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം 30 ശതമാനമായി കുറയ്ക്കണമെന്നും വാഹനങ്ങൾക്ക് ഒറ്റ ഇരട്ടയക്ക നിയന്ത്രണം ഏർപ്പെടുത്തണമെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഡൽഹി സർക്കാറിന് നിർദേശം നൽകി.

sameeksha-malabarinews

ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യം കൂടുകയാണ് സമീപ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്ന തോത് ഉയരുന്നതായി ദില്ലി സർക്കാർ കേന്ദ്രസർക്കാറിന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ചേർന്ന ഉന്നതതല യോഗത്തിന്റെ ഭാഗമായി കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്ന തടയാൻ സർക്കാർ പ്രത്യേക സംഘത്തിന് രൂപം നൽകിയിരുന്നു. എന്നാൽ അന്തരീക്ഷതാപനില കുറഞ്ഞ സാഹചര്യത്തിൽ അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!