ഇടുക്കി ഡാം ഇന്ന് തുറക്കേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്ന സാഹചര്യം നിലവിലില്ലെന്ന് മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു. 2400 അടി വരെ കാത്തു നില്‍ക്കില്ല, ഡാം തുറക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുള്ളതിനാല്‍ സാഹചര്യം നിരീക്ഷിച്ച ശേഷം തുടര്‍നടപടി എന്നും അദ്ദേഹം വ്യക്തമാക്കി.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.46 അടിയാണ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.40 അടിയുമാണ്. ഇനി മഴപെയ്താല്‍ മാത്രമേ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരൂ എന്ന് കെഎസ്ഇബി വ്യക്തമാക്കിയിരുന്നു. മഴ കുറഞ്ഞതിനാല്‍ നാലു മണിക്കൂറിനു ശേഷം ജലനിരപ്പ് കുറഞ്ഞു തുടങ്ങുമെന്നും കെഎസ്ഇബി അറിയിച്ചു. റൂള്‍ കര്‍വ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലര്‍ട്ട് ലെവല്‍ 2392.03 അടിയാണ്. ഓറഞ്ച് അലര്‍ട്ട് 2398.03 അടിയും റെഡ് അലര്‍ട്ട് 2399.03 അടിയുമാണ്. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു. സെക്കന്റില്‍ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്.
നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് അണക്കെട്ടില്‍ 141 അടിവെളളം സംഭരിക്കാം. ഇതു 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. മഴ തുടരുകയാണെങ്കില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി വൈകിട്ട് നാല് മണിക് ശേഷമോ നാളെ രാവിലെയോ
ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന നൂറു ക്യൂമാക്‌സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിനെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.




