വട്ടപ്പാറ വളവിനു സമീപം കാര്‍ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി അപകടം: യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

വളാഞ്ചേരി: വട്ടപ്പാറ ഇറക്കത്തില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി. അപകടത്തില്‍പ്പെട്ട കാറിലെ യാത്രക്കാരെല്ലാം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇന്നലെ രാത്രിയാണ് കാര്‍ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ച് കയറി അപകടം സംഭവിച്ചത്.

കോഴിക്കോട് ഭാഗത്തു നിന്നും എരമംഗലം മാറഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നെങ്കിലും കാറിലുണ്ടായിരുന്ന മാറഞ്ചേരി സ്വദേശികളായ രണ്ടുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വളാഞ്ചേരി സബ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

Share news
error: Content is protected !!
Scroll to Top