
സ്റ്റാഫ് നഴ്‌സ് നിയമനം
മലപ്പുറം താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ഗവ. അംഗീകൃത ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ്, നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. യോഗ്യരായ അപേക്ഷകര്‍ക്കായി ജൂണ്‍ 27 ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734866.
അധ്യാപക നിയമനം
മങ്കട ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്മന്റ്, ബുക്ക് കീപ്പിങ്, കമ്പ്യൂട്ടര്‍ വിഷയങ്ങള്‍ പഠിപ്പിക്കുവാനായി താത്കാലിക അധ്യാപകരെ നിയമിക്കുന്നു. മണിക്കൂര്‍ അടിസ്ഥാനത്തിലാണ് വേതനം. അംഗീകൃത ഹോട്ടല്‍ മാനേജ്മന്റ് ഡിഗ്രി / ഡിപ്ലോമയും പ്രവൃത്തി പരിചയവുമാണ് ഹോട്ടല്‍ മാനേജ്‌മെന്റ് അധ്യാപക തസ്തികയുടെ യോഗ്യത. ജൂണ്‍ 26 രാവിലെ 10 ന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04933 295733
നിലമ്പൂര്‍ ഗവ. കോളേജില്‍ ജേണലിസം വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജുലൈ രണ്ടിന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത നെറ്റ്, പി ജി യോഗ്യതയുള്ള ഉദ്യാഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931-260332
ലക്ചറര്‍ നിയമനം
പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയില്‍ ഒന്നാം ക്ലാസ്സോടെ ബി. ടെക് ബിരുദം / എം. ടെക് ബിരുദമാണ് യോഗ്യത. ജൂണ്‍ 25 ന് രാവിലെ 10 ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04933 227523.
ട്രേഡ്‌സ്മാന്‍ നിയമനം
പുതുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് ബ്രാഞ്ചില്‍ ട്രേഡ്‌സ്മാന്‍ ഇന്‍ കമ്പ്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഐ.ടി.ഐ/ ടി.എച്ച്.എസ്.എല്‍.സി/ വി.എച്ച്.എസ്.ഇ/ കെ.ജി.സി.ഇ ആണ് യോഗ്യത. ജൂണ്‍ 25 ന് രാവിലെ 10 ന് അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2750790.
ലാബ് ടെക്‌നീഷ്യന്‍ നിയമനം
മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിലെ ലാബിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. ഗവ. അംഗീകൃത ഡി.എം.എല്‍.ടി/ ബി.എസ്.സി എം.എല്‍.ടിയും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും സഹിതം ജൂണ്‍ 28 രാവിലെ 10.30 ന് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04933 239217.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




