എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്രക്കാരന് നല്‍കിയ സാന്‍ഡ്‌വിച്ചില്‍ പുഴു

ദില്ലി : എയര്‍ ഇന്ത്യയുടെ യൂറോപ്പ് – ഡല്‍ഹി റൂട്ടിലെ യാത്രക്കാരന് നല്‍കിയ സാന്‍ഡ് വിച്ചില്‍ പുഴുവിനെ കണ്ടെത്തി. സംഭവം നടന്നത് സെപ്റ്റംബര്‍ 28 നാണ്. ഡല്‍ഹിയില്‍ ഇറങ്ങിയതിന് ശേഷം യാത്രക്കാരന്‍ പരാതി നല്‍കിയെങ്കിലും രണ്ടാഴ്ച കഴിഞ്ഞിട്ടും പരാതിയില്‍ നടപടി എടുത്തോ എന്ന് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.

അതേസമയം തങ്ങള്‍ക്ക് ആഹാരം ഉണ്ടാക്കി നല്‍കിയവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്ന് എയര്‍ ഇന്ത്യാ വക്താവ് അറിയിച്ചു. വളരെ ഗുണനിലവാരവും ശുചിത്വവുമുള്ള ചുറ്റുപാടില്‍ മാത്രമാണ് ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതെന്നും എയര്‍ ഇന്ത്യാ വക്താവ് വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top