Section

malabari-logo-mobile

കായിക സമ്പദ്ഘടന വികസിപ്പിച്ചെടുക്കുക ലക്ഷ്യം: മന്ത്രി വി. അബ്ദൂറഹിമാൻ, പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടി സംഘാടക സമിതി രൂപീകരിച്ചു

HIGHLIGHTS : സ്വകാര്യമേഖലയെ കൂടി പങ്കാളികളാക്കി കായിക സമ്പദ്ഘടന വികസിപ്പിക്കുക, മികച്ച കായികപശ്ചാത്തലസൗകര്യ വികസനം ത്വരിതപ്പെടുത്തുക എന്നതാണ് അന്താരാഷ്ട്ര കായിക...

സ്വകാര്യമേഖലയെ കൂടി പങ്കാളികളാക്കി കായിക സമ്പദ്ഘടന വികസിപ്പിക്കുക, മികച്ച കായികപശ്ചാത്തലസൗകര്യ വികസനം ത്വരിതപ്പെടുത്തുക എന്നതാണ് അന്താരാഷ്ട്ര കായിക  ഉച്ചകോടിയിലൂടെലക്ഷ്യമിടുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നപ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ സംഘാടക സമിതി രൂപീകരണ യോഗത്തിൽസംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയിലാദ്യമായി കേരളം രൂപം നൽകിയ പുതിയ കായിക നയം വിഭാവനം ചെയ്യുന്ന പദ്ധതികൾനടപ്പിലാക്കുകയാണ് സർക്കാർ ചെയ്യുന്നത്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ കായിക മേഖലയുടെ സംഭാവനഅഞ്ച് ശതമാനമായി ഉയർത്തുന്നതിനുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

sameeksha-malabarinews

സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നടന്ന യോഗത്തിൽ മുൻ മന്ത്രി ആന്റണി രാജു അധ്യക്ഷതവഹിച്ചു.ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റിന്റെ മുഖ്യരക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനും കായിക, യുവജനകാര്യ വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ ചെയർമാനുമായ സമിതിക്ക് അന്തിമരൂപമായി.

കടകംപള്ളി സുരേന്ദ്രൻ എം എൽ , മേയർ ആര്യ രാജേന്ദ്രൻ, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ്  യു ഷറഫലി എന്നിവരാണ് സംഘാടക സമിതി വൈസ് ചെയർമാന്മാർ. കായികവകുപ്പ് സെക്രട്ടറി പ്രണാബ്ജ്യോതിനാഥ്  ജനറൽ കൺവീനറും കായികവകുപ്പ് ഡയറക്ടർ രാജീവ്കുമാർ ചൗധരി  കൺവീനറും, സംസ്ഥാനസ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, എൽ എൻ സി പി പ്രിൻസിപ്പാൾ ഡോ. ജികിഷോർ എന്നിവർ കോ കൺവീനർമാരുമാണ്. ജോയിന്റ് കൺവീനർമാരായി സംസ്ഥാന സ്‌പോർട്‌സ്കൗൺസിൽ സെക്രട്ടറി ലീന, സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോഅജയകുമാർ എന്നിവരെയും തിരഞ്ഞെടുത്തു.

അന്താരാഷ്ട്ര കായിക സമ്മേളനത്തിന്റെ മുന്നോടിയായിട്ടുള്ള ജില്ലാ സ്‌പോർട്‌സ് സമ്മിറ്റുകൾപൂർത്തിയാക്കുകയും പഞ്ചായത്ത്, മുൻസിപ്പൽ സമ്മിറ്റുകൾ ആരംഭിക്കുകയും ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!