എറണാകുളം രാമമംഗലത്ത് വൃദ്ധദമ്പതികൾക്ക് ക്രൂരമർദ്ദനമേറ്റു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻഎറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നിർദ്ദേശം നൽകിയതായി ഉന്നതവിദ്യാഭ്യാസ–സാമൂഹ്യനീതിമന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വൃദ്ധദമ്പതികളായ വർഗീസ്, ഏലിയാമ്മ എന്നിവർക്കാണ്ക്രൂരമർദ്ദനമേറ്റതായി വാർത്ത പുറത്തു വന്നത്. ഇരുവർക്കും സംരക്ഷണവും നിയമസഹായവുംഉറപ്പുവരുത്തുന്നതിനാവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



