Section

malabari-logo-mobile

അഗസ്ത്യാര്‍കൂടം സീസണല്‍ ട്രക്കിങ് ജനുവരി 24 മുതല്‍

HIGHLIGHTS : Agasthyarkoodam Seasonal Trekking from 24th January

അഗസ്ത്യാര്‍കൂടം സീസണല്‍ട്രക്കിംഗ് 2024ന് സന്ദര്‍ശകരെ അനുവദിക്കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. ജനുവരി 24 മുതല്‍ മാര്‍ച്ച് 2 വരെ ആയിരിക്കും ഈ വര്‍ഷത്തെ സീസണല്‍ ട്രക്കിങ്. ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 2024 ജനുവരി 10 മുതല്‍ ഒരു ദിവസം 70 പേര്‍ എന്ന കണക്കില്‍ ആരംഭിക്കാനും അനുമതി നല്‍കി.

ബുക്കിങ് കാന്‍സലേഷന്‍ ഉള്‍പ്പെടെ പരമാവധി സീറ്റ് ലഭ്യതയ്ക്ക് അനുസരിച്ച് ഓരോ ദിവസവും 30 പേരില്‍ അധികരിക്കാതെ ഓഫ്ലൈന്‍ ബുക്കിങ് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുവദിക്കാം. ഓഫ് ലൈന്‍ ബുക്കിങ്, ട്രക്കിങ് തീയതിയ്ക്ക് ഒരു ദിവസം മുന്‍പ് മാത്രമേ നടത്താന്‍ പാടുള്ളു. ട്രക്കിങ് ഫിസ്, ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്‌മെന്റ് ചാര്‍ജ്ജ് അടക്കം 2500/ (രണ്ടായിരത്തി അഞ്ഞൂറ് രൂപ) ആയിരിക്കും. ഒരു ദിവസം അഗസ്ത്യാര്‍കൂടം ട്രക്കിങിന് പരമാവധി ബുക്കിങ്ങ് കാന്‍സലേഷന്‍ സീറ്റ് അടക്കം 100 പേരില്‍ കൂടുതല്‍ അനുവദിക്കാന്‍ പാടില്ല. 14 മുതല്‍ 18 ല്‍ കുറഞ്ഞ പ്രായമുള്ളവരെ രക്ഷാകര്‍ത്താവിനോടൊപ്പമോ രക്ഷാകര്‍ത്താവിന്റെ അനുമതി പത്രത്തോടൊപ്പമോ അല്ലാതെ രജിസ്‌ട്രേഷന്‍ അനുവദിക്കില്ല. ട്രക്കിങില്‍ പങ്കെടുക്കുന്നവര്‍ ഏഴു ദിവസത്തിനകം എടുത്ത മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ട്രക്കിങ് ആരംഭിക്കുന്നതിന് മുന്‍പായി ഹാജരാക്കണം.

sameeksha-malabarinews

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്, പങ്കെടുക്കുന്ന ആളുടെ ഫോട്ടോയും സര്‍ക്കാര്‍ അംഗീകരിച്ച ഐഡി കോപ്പിയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് അപ്ലോഡ് ചെയ്യണം. ഫസ്റ്റ് എയിഡ് കിറ്റ്, പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് എന്നിവ ഉറപ്പുവരുത്തണം. പ്രതികൂലമായ കാലാവസ്ഥ, വന്യജീവി ആക്രമണ സാധ്യത തുടങ്ങിയ സാഹചര്യത്തില്‍, ഏത് സമയത്തും ട്രക്കിങ് നിറുത്തി വയ്ക്കാന്‍ വകുപ്പിന് അധികാരമുണ്ടായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!