പരപ്പനങ്ങാടി: പരിയാപുരത്തെ 230 വീടുകളുടെ കൂട്ടായ്മയായ സൗഹൃദം റസിഡന്‍സ് അസോസിയേഷന്‍ പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ.ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസ മുന്നേറ്റത്തിനും ലഹരി നിര്‍മാര്‍ജനത്തിനും, മാലിന്യ സംസ്‌കരണത്തിനും ശുചീകരണത്തിനും ഊന്നല്‍ കൊടുത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അസോസിയേഷന്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് എം.രാജീവന്‍ മാസ്റ്റര്‍ ആദ്ധ്യക്ഷ്യം വഹിച്ചു.
ചടങ്ങില്‍ താനൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.ഉണ്ണികഷ്ണന്‍, പരപ്പനങ്ങാടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ എം.ദീപ,ഷമേജ് എന്‍.എം, വി.പി ഖാദര്‍ ,പി.വി.കുഞ്ഞിമരയ്ക്കാര്‍ ,പ്രിയേഷ് കാര്‍ക്കോളി, അസോസിയേഷന്‍ സെക്രട്ടറി എ.ജയപ്രകാശന്‍, വൈസ് പ്രസിഡണ്ട് യു.ജയപ്രകാശ് ,ജോ. സെക്രട്ടറി പൂതേരി ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.
താനൂര്‍ മുന്‍സിപ്പാലിറ്റി രണ്ടാം ഡിവിഷനും പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി 25ാം ഡിവിഷനും ചേര്‍ന്ന ഭാഗത്താണ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത് .
എം.രാജീവന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി.തുടര്‍ന്ന് സൗഹൃദം കുടുംബാംഗങ്ങള്‍ ഗാനമേള, നൃത്തനൃത്യങ്ങള്‍,മോണോ ആക്ട്, നാടകം എന്നിവ അവതരിപ്പിച്ചു.കലാ പരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അസോസിയേഷന്‍ ഭാരവാഹികള്‍ ഉപഹാരം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




