ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി;കണക്ക് ചോദിക്കുന്നത് തുടരും; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ എം ഷാജി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി വീണ്ടും കെ എം ഷാജി എംഎല്‍എ. കൊവിഡ് കാലത്ത് രാഷ്ട്രീയത്തിന് വിലക്കില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കണക്കുകള്‍ ചോദിക്കുന്നത് തുടരുമെന്നും കെ എം ഷാജി പറഞ്ഞു.

പ്രളയമോ, കൊവിഡോ വന്നാല്‍ തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കാമെന്ന് മുഖ്യമന്ത്രി ധരിക്കേണ്ടെന്നും കെ എം ഷാജി പറഞ്ഞു. ഷുഹൈബിന്റെയും ഷുക്കൂറിന്റെയും കേസ് വാദിക്കാന്‍ രണ്ട് കോടി രൂപയാണ് അഡ്വക്കേറ്റ് രജത് കുമാറിന് നല്‍കിയത്. ഇതിന്റെ ഔദ്യോഗികമായ രേഖ തന്റെ കൈവശമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നല്ല പണം നല്‍കിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്നെ എവിടെ നിന്നാണ് ആ പണം നല്‍കിയതെന്നും കെ എം ഷാജി ചോദിക്കുന്നു.

പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിനൊപ്പമാണ് കെഎം ഷാജി വാര്‍ത്താസമ്മേളനം നടത്തിയത്.

Share news
error: Content is protected !!
Scroll to Top