
കോഴിക്കോട് വെള്ളിമാടുകുന്നിലെ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ രണ്ടരവര്‍ഷം കഴിഞ്ഞ തമിഴ്‌നാട് സ്വദേശിനി ലക്ഷ്മിക്ക് ഒടുവില്‍ വീട്ടിലേക്ക് മടക്കം. തിങ്കളാഴ്ച രാവിലെയാണ് ലക്ഷ്മിയുടെ മകന്‍ കുമരനും മറ്റു ബന്ധുക്കളും വിവരമറിയിച്ചതനുസരിച്ച് കോഴിക്കോട് എത്തി ലക്ഷ്മിയെ കണ്ടത്.
76 കാരിയായ ലക്ഷ്മി തമിഴ്‌നാട് തൃശ്ശിനാപ്പള്ളി സ്വദേശിനിയാണ്.
നാലുവര്‍ഷം മുമ്പാണ് ഇവരെ കാണാതായതെന്ന് വീട്ടുകാര്‍ പറയുന്നു. രണ്ടരവര്‍ഷം മുമ്പാണ് വെള്ളിമാടുകുന്നിലെ ഹോമില്‍ എത്തുന്നത്.
ഹോം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ശിവന്‍ കോട്ടൂളി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലക്ഷ്മിയുടെ ബന്ധുക്കളെ കണ്ടെത്തിയത്.
തൃശ്ശിനാപ്പള്ളി അസിസ്റ്റന്റ് പോലീസ് കമ്മീഷണറെ ബന്ധപ്പെട്ട ശിവന്‍
തുടര്‍ന്ന് തില്ലൈ നഗര്‍ പോലീസിന്റെ സഹായത്തോടെ
ലക്ഷ്മിയുടെ വീട് കണ്ടെത്തുകയായിരുന്നു. ലക്ഷ്മിയും വീട്ടുകാരും തിങ്കളാഴ്ച്ച വൈകീട്ട് നാട്ടിലേക്ക് തിരിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് വൃദ്ധസദനത്തില്‍ നടന്ന യാത്രയയപ്പില്‍ സൂപ്രണ്ട് വി ജി ജയകുമാര്‍, ഉദ്യോഗസ്ഥ കെ പി രജനി, സാമൂഹ്യപ്രവര്‍ത്തകന്‍ ശിവന്‍ കോട്ടൂളി സോഷ്യല്‍ വര്‍ക്കര്‍മാരായ അനു, സജിനി എന്നിവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




