മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം പറവ ഫിലിംസ്, റൈഫിള്‍ ക്ലബിന് ശേഷം ഒപ്പിഎം സിനിമാസ്; ഹിറ്റ് ടീം ഒന്നിക്കുന്ന പുതിയ സിനിമയ്ക്ക് ആരംഭം

സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ പറവ ഫിലിംസ്, ആഷിഖ് അബുവിന്റെ ഒപ്പിഎം സിനിമാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു. മനു ആന്റണി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ലിജോമോള്‍ ജോസ്, പ്രശാന്ത് മുരളി, ലിയോണ ലിഷോയ് എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം പറവ ഫിലിംസും, സൂപ്പര്‍ വിജയം നേടിയ റൈഫിള്‍ ക്ലബിന് ശേഷം ഒപ്പിഎം സിനിമാസും നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഗീതാര്‍ഥ എ ആര്‍ ആണ് ചിത്രത്തിന്റെ സഹരചയിതാവ്.

ആഷിഖ് അബു ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് 6091 എന്ന പേരില്‍ പ്രശസ്തനായ മലയാളിയായ ഇന്‍ഡി ആര്‍ട്ടിസ്റ്റ് ഗോപീകൃഷ്ണന്‍ പി എന്‍ ആണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വിടും.

റൈഫിള്‍ ക്ലബ്, ലൗലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് അബു ക്യാമറ ചലിപ്പിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. മഞ്ഞുമ്മല്‍ ബോയ്‌സ്, റൈഫിള്‍ ക്ലബ് എന്നിവക്ക് ശേഷം അജയന്‍ ചാലിശ്ശേരി പ്രൊഡക്ഷന്‍ ഡിസൈനര്‍ ആയെത്തുന്ന ചിത്രത്തിന് പിന്നില്‍ ഗംഭീര സാങ്കേതിക സംഘമാണ് അണിനിരക്കുന്നത്. ഇരട്ട, പണി എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ ആയി ശ്രദ്ധ നേടിയ മനു ആന്റണി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.

എഡിറ്റര്‍ – മനു ആന്റണി, പ്രൊഡക്ഷന്‍ ഡിസൈനര്‍ – അജയന്‍ ചാലിശ്ശേരി, കലാസംവിധാനം – മിഥുന്‍ ചാലിശ്ശേരി, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വില്യം സിങ്, കോസ്റ്റ്യൂം – മഷര്‍ ഹംസ, സൗണ്ട് ഡിസൈന്‍ – നിക്‌സണ്‍ ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – വിമല്‍ വിജയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ആബിദ് അബു, മദന്‍ എ വി കെ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ഷെല്ലി ശ്രീ, ഫിനാന്‍സ് കണ്‍ട്രോളര്‍ – മുഹമ്മദ് ഹാഫിസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ബിജു കടവൂര്‍, പിആര്‍ഒ – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് – സജിത് ആര്‍ എം, രോഹിത് കെ എസ്.

 

 

Share news
error: Content is protected !!
Scroll to Top