Section

malabari-logo-mobile

ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫിഫ റാങ്കിംഗില്‍ ഒന്നാമത്

HIGHLIGHTS : After a six-year wait, world champions Argentina topped the FIFA rankings

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഫിഫ ഫുട്‌ബോള്‍ റാങ്കിങില്‍ ഒന്നാമതെത്തി ലോക ജേതാക്കളായ അര്‍ജന്റീന. ഇന്ന് ഫിഫ പുറത്തു വിട്ട പുതുക്കിയ റാങ്കിങ് ലിസ്റ്റിലാണ് അര്‍ജന്റീന ഒന്നാം സ്ഥനത്തേക്ക് ഉയര്‍ന്നത്. 2022 ലോകകപ്പ് നേടിയതാണ് റാങ്കിങ്ങില്‍ മുന്നോട്ട് കുതിക്കാന്‍ രാജ്യത്തിന് പ്രധാനമായും സഹായകമായത്. ലോകകപ്പില്‍ റണ്ണേഴ്സ് അപ്പായ ഫ്രാന്‍സാണ് റാങ്കിങ്ങില്‍ രണ്ടാമത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്കും മാറി.

കഴിഞ്ഞ രാജ്യാന്തര ഇടവേളയില്‍ പാനമക്ക് എതിരെയും കുറകാവോക്ക് എതിരെയും മികച്ച വിയോജയങ്ങള്‍ ടീം നേടിയിരുന്നതും റാങ്കിങ് ഉയരാന്‍ കാരണമായി. കഴിഞ്ഞ തവണയുണ്ടായിരുന്ന പോയിന്റ് നിലയില്‍ നിന്നും 2.55 പോയിന്റുകള്‍ ഉയര്‍ന്ന് 1840.93 പോയിന്റുകള്‍ നേടിയാണ് അര്‍ജന്റീന ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 15.06 പോയിന്റുകള്‍ ഉയര്‍ന്ന് ഫ്രാന്‍സിന് രണ്ടാമെത്താന്‍ സാധിച്ചപ്പോള്‍ ബ്രസീലിനു കുറഞ്ഞത് 6.56 പോയിന്റുകളാണ്.

sameeksha-malabarinews

കഴിഞ്ഞ മാസം നടന്ന സൗഹൃദ മത്സരത്തില്‍ മൊറോക്കോയോട് തോറ്റത് ബ്രസീലിനു തിരിച്ചടിയായി. ലോകകപ്പില്‍ ക്രോയേഷ്യയോട് തോറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ പുറത്തായിരുന്നു. പുതിയ റാങ്കിങ്ങില്‍ ഇന്ത്യന്‍ ദേശീയ ടീമും നേട്ടം കൈവരിച്ചു. 5 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 101 ആം റാങ്കിലേക്ക് ഇന്ത്യയുടെ നീലപ്പട ഉയര്‍ന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!