‘പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ് ‘; ആഘോഷങ്ങള്‍ ഒഴിവാക്കി മമ്മൂക്ക

പതിനാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആഘോഷങ്ങളില്ലാതെ മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കി മമ്മൂട്ടി. ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘നന്‍ പകല്‍ നേരത്ത് മയക്കം ‘ എന്ന സിനിമയില്‍ പ്രകടനത്തിനാണ് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മമ്മൂട്ടിയെ തേടിയെത്തിയത്.

ഇത് എട്ടാം തവണയാണ് കേരള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടി സ്വന്തമാക്കുന്നത്. എന്നാല്‍ അവാര്‍ഡുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രതികരണവും മമ്മൂട്ടി നടത്തിയിരുന്നില്ല. അവാര്‍ഡ് പ്രഖ്യാപന വേളയില്‍ മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം ‘ബസൂക്ക’ എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു മമ്മൂട്ടി.

അവാര്‍ഡ് വിവരത്തെക്കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കുന്നതായി നിര്‍മ്മാതാവ് ആന്റോ ജോസഫ് വിളിച്ചപ്പോള്‍ ‘പ്രിയപ്പെട്ടവരില്‍ ഒരാള്‍ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം’ എന്നാണ് മമ്മൂട്ടി പറഞ്ഞത്.2022 ല്‍ പല തരത്തിലുള്ള വേഷങ്ങളിലാണ് മമ്മൂട്ടി എന്ന മികച്ച നടന്‍ നിറഞ്ഞാടിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top