മലപ്പുറം:കുട്ടികളില്‍ പഠന നിലവാരവും ആത്മവിശ്വാസവും വളര്‍ത്താനും ലഹരി വിപത്തിനെതിരെ ബോധവാന്‍മാരാക്കാനുമായി മലപ്പുറം ടൗണ്‍ ഹാളില്‍ മൈന്‍ഡിസൈന്‍ എന്ന പേരില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
മഹാത്മ എജുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസറ്റിന്റെ കീഴിലുള്ള എജുപാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി പി ഉബൈദുള്ള എം എല്‍ എ ഉല്‍ഘടനം ചെയ്തു. പ്രസിദ്ധ മാന്ത്രികനും മൈന്റ് ഡിസൈനറുമായ ആര്‍ കെ മലയത്ത് ശില്‍പ്പശാല നയിച്ചു.
എം ഇ സി ടി എജുപാര്‍ക്ക് ചെയര്‍മാന്‍ പി ആര്‍ വിജയന്‍ അധ്യക്ഷത വഹിച്ചു. അജയ് സിംഹന്‍, എ ടി മുഹമ്മദ് ഷഹീല്‍ , പി എ സലാം മണ്ണാര്‍ക്കാട്, ജോര്‍ജ് ഫിലിപ്പ്, സി എച്ച് നൗഷാദ് എന്നിവര്‍ സംസാരിച്ചു. പി യു മനീഷ് സ്വാഗതവും യാസര്‍ അറഫാത്ത് നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




