അഫ്ഗാനിൽ സംഘർഷം വ്യാപിക്കുന്നു; താലിബാൻ വിരുദ്ധ പ്രതിഷേധത്തിന് നേരെ വെടിവെപ്പ്

അഫ്ഗാനിസ്ഥാനില്‍ സംഘര്‍ഷം വ്യാപിക്കുന്നു താലിബാന്‍ വിരുദ്ധ പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ രണ്ട് മരണം. സ്ത്രീകളടക്കം പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇതിന് നെരെയാണ് വെടിവെപ്പുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ പതാകയേന്തിയ സ്ത്രീയാണ്. ഇന്ത്യക്കും അഫ്ഗാനുമിടയിലെ വ്യാപാരം താലിബാന്‍ തടഞ്ഞു.

റോഡ് മാര്‍ഗ്ഗമുള്ള വ്യാപാരവും താലിബാന്‍ വിലക്കി. ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം 6000 കോടി രൂപയുടെ ഉല്‍പന്നങ്ങളാണ് അഫ്ഗാനിലേക്ക് അയച്ചിരുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് 400 പേരെക്കൂടി ഒഴിപ്പിക്കാന്‍ ഇന്ത്യ അമേരിക്കന്‍ സഹായം ആവശ്യപ്പെട്ടു.

400ലധികെ പേരെ മടക്കിക്കൊണ്ടു വരാന്‍ രണ്ട് യാത്രാ വിമാനങ്ങള്‍ക്കും ഒരു സൈനിക വിമാനത്തിനുമാണ് ഇന്ത്യ അനുമതി തേടിയത്. ഒരു വ്യോമസേന വിമാനം കാബൂളിലുണ്ട്. എന്നാല്‍ ഇന്നലെ വിമാനത്താവളത്തിലേക്ക് കയറാന്‍ മലയാളികള്‍ ഉള്‍പ്പടെ നൂറിലധികം ഇന്ത്യക്കാരെ താലിബാന്‍ അനുവദിച്ചില്ല.

കറുപ്പ്, ചുവപ്പ്, പച്ച നിറങ്ങളിലുള്ള അഫ്ഗാന്‍ പതാക ഉയര്‍ത്തിയാണ് താലിബാന്‍ വിരുദ്ധ നിലപാടുകാര്‍ പ്രതിഷേധമുയര്‍ത്തിയത്.രാജ്യത്തെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Share news
error: Content is protected !!
Scroll to Top