
കോഴിക്കോട്: പ്രശസ്ത കായിക പരിശീലകന്‍ ഒ എം നമ്പ്യാര്‍ അനതരിച്ചു.
വടകര മണിയൂരിലെ വീട്ടിലായിരുന്നു അന്ത്യം. പി.ടി. ഉഷയുടെ പരിശീലകനായിരുന്നു അദ്ദേഹം.
ദ്രോണാചാര്യ, പത്മ ശ്രീ എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മികച്ച പരിശീലകന്മാര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം ആദ്യമായി ലഭിച്ചത് നമ്പ്യാര്‍ക്കായിരുന്നു. 1984 ലോസ്ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ പി.ടി. ഉഷയുടെ പരിശീലകനായിരുന്നു.
1955-ല്‍ എയര്‍ഫോഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്പ്യാര്‍ സര്‍വീസസിനെ പ്രതിനിധീകരിച്ച് നിരവധി ദേശീയ അത്‌ലറ്റിക് മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. എയര്‍ഫോഴ്‌സില്‍ നിന്ന് പട്യാലയില്‍ എത്തി കോച്ചിങ് ഡിപ്ലോമ നേടിയ നമ്പ്യാര്‍ ജി.വി. രാജയുടെ ക്ഷണപ്രകാരമാണ് 1970-ല്‍ കേരള സ്‌പോര്‍ട്‌സ് കൗണ്ഡസിലില്‍ കോച്ചായി ചേര്‍ന്നത്. അ്ന്നത്തെ എന്‍.ഐ.എസില്‍ എത്തിയ ജി.വി. രാജയുടെ ബഹുമാനാര്‍ഥം ബാസ്‌ക്കറ്റ് ബോള്‍ കോച്ച് ജോസഫ് സാം ഒരുക്കിയ അത്താഴ വിരുന്നിലാണ് അദ്ദേഹം നനപ്യാരെ പരിചയപ്പെടുത്തുന്നത്.
കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ 1976ലാണ് ഒ.എം. നമ്പ്യാര്‍ ചുമതലയേറ്റത്. പിന്നീടുള്ള നമ്പ്യാരുടെ ജീവിതകഥ പി.ടി. ഉഷയുടെ വിജയകഥയാണ്. 1990ലെ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസോടെ ഉഷ ആദ്യ വിടവാങ്ങല്‍ പ്രഖ്യാപിക്കും വരെ ആ ഗുഗു – ശിഷ്യ ബന്ധം തുടര്‍ന്നു. 1985-ല്‍ നമ്പ്യാര്‍ക്ക് ദ്രോണാചാര്യ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയായി.
കായികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 2021ലാണ് അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്.



