പരപ്പനങ്ങാടി: ഗവണ്‍മെന്റ് നിരോധിച്ച 1000 രൂപയുടെ നോട്ടുകളുമായി തമിഴ്‌നാട് സ്വദേശി തിരുനമൂര്‍ത്തി രാജിനെ പോലീസ് അറസ്റ്റ് ചെയ്തു.
നിലവില്‍ നിരോധിച്ച നോട്ടുകള്‍ കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. ഇത്രയും നിരോധിത നോട്ടുകള്‍ കൈവശം വച്ചിരുന്നത് ഏതെങ്കിലും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണോ എന്നും അറസ്റ്റിലായ പ്രതിയെ കൂടാതെ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
പരപ്പനങ്ങാടി എസ്എച്ചഒ ഹണി കെ.ദാസ്, എഎസ് ഐ ജയദേവന്‍, പോലീസുകാരായ ജിതിന്‍, ദിലീപ്, കിഷോര്‍, രാജി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



