Section

malabari-logo-mobile

ഐടി നിയമങ്ങൾ പാലിക്കാൻ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും ഉപദേശം

HIGHLIGHTS : Advice for all social media platforms to comply with IT laws

ന്യൂഡൽഹി: ഐടി നിയമങ്ങൾ പാലിക്കാൻ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും ഉപദേശം നൽകി കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വിവിധ കമ്പനികളുമായുള്ള യോഗത്തിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിരോധിത ഉള്ളടക്കം നൽകുന്നതിൽ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

മെറ്റാ, ഗൂഗിൾ, ടെലിഗ്രാം, കൂ, ഷെയർചാറ്റ്, ആപ്പിൾ, എച്ച്പി, ഡെൽ എന്നിവയുൾപ്പെടെയുള്ള കമ്പനികളുടെ ഉദ്യോഗസ്ഥർ ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പുതിയ നിർദേശം. ഡീപ് ഫേക്കുകളുമായി ബന്ധപ്പെട്ട ഭീഷണിയും യോഗത്തിൽ ചർച്ചയായി.

sameeksha-malabarinews

ഐടി നിയമങ്ങൾ പ്രകാരം അനുവദനീയമല്ലാത്ത ഉള്ളടക്കം, പ്രത്യേകിച്ചും റൂൾ 3(1) (ബി) പ്രകാരം ലിസ്റ്റ് ചെയ്തിട്ടുള്ളവ അതിന്റെ നിബന്ധനകൾ ഉൾപ്പെടെ വ്യക്തവും കൃത്യവുമായ ഭാഷയിൽ ഉപയോക്താക്കളെ വ്യക്തമായി അറിയിക്കണമെന്നാണ് നിർദേശം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!