പി.ജി ഹോമിയോ കോഴ്സുകളിലേക്കുള്ള പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

HIGHLIGHTS : Admission to PG Homeopathy Courses: First Phase Allotment List Published

കേരളത്തിലെ സർക്കാർ ഹോമിയോ കോളേജുകളിലെ 2024 ലെ പി.ജി ഹോമിയോ കോഴ്സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് ‘PG Homoeo 2024 Candidate Portal’ ലെ ‘Provisional Allotment List’ എന്ന മെനു ക്ലിക് ചെയ്ത് താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് കാണാം.

ലിസ്റ്റ് സംബന്ധിച്ച പരാതികളുണ്ടെങ്കിൽ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ സെപ്റ്റംബർ 28 ന് ഉച്ചയ്ക്ക് 2 മണിക്കുള്ളിൽ അറിയിക്കണം. സാധുവായ പരാതികൾ പരിഹരിച്ചതിനുശേഷമുള്ള അന്തിമ അലോട്ട്മെന്റ് അന്നേദിവസം പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2525300.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!