ദേശീയ നിയമസര്‍വകലാശാലകളിലേക്കുള്ള അഡ്മിഷന്‍ ക്ലാറ്റ് 2025; അപേക്ഷ ക്ഷണിച്ചു

രാജ്യത്തെ 24 ദേശീയ നിയമ സര്‍വകലാശാലകളില്‍ പഞ്ചവത്സര നിയമ ബിരുദ കോഴ് സുകള്‍ക്കുള്ള പ്രവേശന പരീക്ഷയ്ക്ക്(CLAT 2025) അപേക്ഷ ക്ഷണിച്ചു. കൊച്ചിയിലെ നുവാല്‍സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്കാണ് പ്രവേശനം.

45 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ്ടു വിജയമാണ് യോഗ്യത. 2025 ല്‍ പരീ ക്ഷ എഴുതുന്നവര്‍ക്ക് അപേക്ഷിക്കാം. ഐഐഎം റോത്തക്കിലെ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ ലോ (IPL) പ്രവേശനവും ഈ സ്‌കോര്‍ അടിസ്ഥാനത്തിലാണ്.

ഡിസംബര്‍ ഒന്നിന് പകല്‍ രണ്ടു മുതല്‍ നാലുവരെയാണ് പരീ ക്ഷ. ഓണ്‍ലൈനില്‍ ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം. ഒരു വര്‍ഷ എല്‍എല്‍എം കോഴ്‌സിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ എല്‍എല്‍ബി ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: consortium ofnlus.ac.in .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top