Section

malabari-logo-mobile

പൊതു വിദ്യാഭ്യാസ വകുപ്പില്‍ 50 സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ 46 കോടി രൂപയുടെ ഭരണാനുമതി; മുന്‍ഗണന അടിസ്ഥാനസൗകര്യ വികസനത്തിന് – മന്ത്രി വി ശിവന്‍കുട്ടി

HIGHLIGHTS : Administrative sanction of `46 crore for construction of 50 school buildings in Public Education Department; Priority for infrastructure developmen...

പൊതു വിദ്യാഭ്യാസ വകുപ്പില്‍ 50 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് ഭരണാനുമതി നല്‍കിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സ്‌കൂള്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നല്‍കുന്ന ആദ്യഘട്ട അനുമതി ആണ് ഇത്. മൊത്തം 46 കോടി രൂപയുടെ ഭരണാനുമതി ആണ് ആദ്യഘട്ടത്തില്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കിയത്.

50 കെട്ടിടങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മിക്കുക. എല്ലാ ജില്ലകളില്‍ നിന്നുമുള്ള സ്‌കൂളുകള്‍ക്ക് ഇതില്‍ പ്രാതിനിധ്യമുണ്ട്. എംഎല്‍എമാരുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് സ്‌കൂളുകള്‍ക്ക് കെട്ടിടങ്ങള്‍ അനുവദിച്ചത്. അടുത്ത ഘട്ടങ്ങളിലായി കൂടുതല്‍ സ്‌കൂളുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ഭരണാനുമതി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

sameeksha-malabarinews

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് തുടര്‍ന്നും മുന്‍ഗണന നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ഗുണമേന്മാ വിദ്യാഭ്യാസം എല്ലാ കുട്ടികളും എത്തിക്കാന്‍ വേണ്ട നടപടികള്‍ എടുക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!