Section

malabari-logo-mobile

മൂച്ചിക്കല്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ അറ്റകുറ്റപണികള്‍ക്കായി 7.60 ലക്ഷം രൂപയുടെ ഭരണാനുമതി

HIGHLIGHTS : 7.60 lakh administrative sanction for repairs of Moochikal railway flyover

താനൂര്‍: തിരൂര്‍ – കടലുണ്ടി സംസ്ഥാനഹൈവേയില്‍ മൂച്ചിക്കല്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ അറ്റകുറ്റപണികള്‍ക്കായി 7.60 ലക്ഷം രൂപയുടെ ഭരണാനുമതിയായി. പൊതുമരാമത്ത് വകുപ്പാണ് തുക അനുവദിച്ചത്.

റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച് പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗത്തിന് കൈമാറിയ ഈ പാലത്തിന്റെ റെയില്‍വേ ലൈനിനു മുകളിലെ ജോയിന്റ് തകര്‍ന്നിരുന്നു. ഇവിടെ ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ കുഴിയില്‍ വീഴുകയും അപകടത്തില്‍ പെടുകയും ചെയ്യുന്നത് സ്ഥിരം സംഭവമായിരുന്നു.

sameeksha-malabarinews

വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടനെ മന്ത്രി വി അബ്ദുറഹിമാന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണികള്‍ക്കുള്ള അനുമതി ലഭ്യമാക്കി. മാത്രമല്ല പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിക്കുകയായിരുന്നു.

നിലവില്‍ ദ്രവിച്ചു തകര്‍ന്നു കിടക്കുന്ന ഇരുമ്പുകമ്പി മുറിച്ചെടുത്ത് പകരം അലൂമിനിയം എക്‌സ്പാന്‍ഷന്‍ ജോയിന്റ് സ്ഥാപിച്ച് മുകളില്‍ ടാറിംങ് ചെയ്യുന്നതിനും, വാഹനം ഇടിച്ചു തകര്‍ന്ന കൈവരികള്‍ മാറ്റി സ്ഥാപിക്കുന്നതിനും കൂടിയാണ് 7.60 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!