Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; താളിയോല ഗ്രന്ഥപ്പുരയില്‍ പരിശീലനം തേടി വിദ്യാര്‍ഥികള്‍

HIGHLIGHTS : Calicut University News; Students seek training at Talilola Granthapura

താളിയോല ഗ്രന്ഥപ്പുരയില്‍ പരിശീലനം തേടി വിദ്യാര്‍ഥികള്‍

കാലിക്കറ്റ് സര്‍വകലാശാലയുടെ താളിയോല ഗ്രന്ഥപ്പുരയില്‍ ആദ്യമായി പഠന പരിശീലനത്തിനായി വിദ്യാര്‍ഥികളെത്തി. ഇരിങ്ങാലക്കുട സെന്റ്ജോസഫ്സ് കോളേജിലെ ബി.വോക്. മാനുസ്‌ക്രിപ്റ്റോളജി പഠിതാക്കളായ ഒമ്പതു പേരാണ് രണ്ട് മാസത്തെ ഇന്റേണ്‍ഷിപ്പിനായി എത്തിയത്. താളിയോലഗ്രന്ഥപ്പുരയിലെ അമൂല്യങ്ങളായ അറിവുകള്‍ക്ക് കാറ്റലോഗ് ഒരുക്കലും സംരക്ഷണ സഹായവുമൊക്കെയാകും ഇവരുടെ ജോലികള്‍. രണ്ടുമാസത്തെ പരിശീലന പരിപാടി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, താളിയോല ഗ്രന്ഥപ്പുര ഡയറക്ടര്‍ ഡോ. എം.പി. മഞ്ജു, ഡോ. എം.ബി. മനോജ്, ഡോ. സി. ശ്യാമിലി, ഡോ. എം. ലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.

sameeksha-malabarinews

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

കോഴിക്കോട് കല്ലായിയില്‍ സ്ഥിതി ചെയ്യുന്ന സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി 21-ന് രാവിലെ 11 മണിക്ക് സെന്ററില്‍ എത്തിച്ചേരണം. ഫോണ്‍ 9447849621, 9447234113.

പരീക്ഷ

മാറ്റി വെച്ച നാലാം സെമസ്റ്റര്‍ ബി.വോക്. പ്രൊഫഷണല്‍ എക്കൗണ്ടിംഗ് ആന്റ് ടാക്‌സാഷന്‍ കോര്‍ കോഴ്‌സസ് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ 27-ന് തുടങ്ങും.

20-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി വെച്ചു. പുതുക്കിയ സമയക്രമമനുസരിച്ച് 27-ന് തുടങ്ങും.
പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗാ തെറാപ്പി ജൂലൈ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫോറന്‍സിക് സയന്‍സ് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോബയോളജി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 1 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.എഫ്.ടി., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 4 വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!